ChuttuvattomVannappuram

എസ്.ടി.യു സമരസന്ദേശ യാത്രക്ക് ജില്ലയില്‍  സ്വീകരണം നല്‍കി

വണ്ണപ്പുറം: ബഹുസ്വര ഇന്ത്യക്കായ് ദുര്‍ഭരണങ്ങള്‍ക്കെതിരെ എന്ന പ്രമേയത്തില്‍ എസ്.ടി.യു സമര സന്ദേശ യാത്രക്ക് ജില്ലയില്‍  സ്വീകരണം നല്‍കി. വണ്ണപ്പുറത്ത് നടന്ന സ്വീകരണ സമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക , തൊഴില്‍ മേഖലകളെ കോര്‍പ്പറേറ്റ് വല്‍കരിച്ച് സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു.എസ്.ടി.യു ജില്ലാ പ്രസിഡന്റ് വി.എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു . യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി.

സമര സന്ദേശ യാത്ര നായകന്‍ അഡ്വ.എം.റഹ്‌മത്തുള്ള, ഉപനായകന്‍ യു.പോക്കര്‍, കെ.പി മുഹമ്മദ് അഷ്റഫ്,  മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്  കെ.എം.എ ഷുക്കൂര്‍, ജനറല്‍ സെക്രട്ടറി കെ.എസ് സിയാദ്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ എം.എസ് മുഹമ്മദ്,പി.എം അബ്ബാസ്,ജില്ലാ ജനറല്‍ സെക്രട്ടറി വി.എച്ച് മുഹമ്മദ്,   ജില്ലാ ട്രഷറര്‍ ടി.കെ നവാസ്, സെക്രട്ടറിമാരായ സലിം കൈപ്പാടം, ടി .എസ് ഷംസുദീന്‍, ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു,  പി. എം നിസാമുദീന്‍, പരീത് അടിമാലി ,  റഹീം പഴേരി, മുഹമ്മദ് ഇരുമ്പുപാലം, ടി .എസ് ഷാജി, പി.എം ഇല്‍യാസ്, റഷീദ് തോട്ടുങ്കല്‍, കെ.എം നിഷാദ്, പി.ബി ഷരീഫ്,  പി.യു  ബഷീര്‍,  സക്കീര്‍ ഇളമാക്കല്‍, അന്‍സാരി മുണ്ടക്കല്‍,അന്‍ഷാദ് കെ.എ, സുബൈര്‍ ഇല്ലിക്കല്‍,സുലൈമാന്‍ കുഴിപ്പിള്ളി, ജെ ബി എം അന്‍സാര്‍, ഹലീമ നാസര്‍, റഹീമ പരീത്, സുബൈദ സുബൈര്‍, ബീമ അനസ്,  ഷീജ നൗഷാദ്, കെ.എച്ച് അസീസ്, അഷ്റഫ് പുത്തന്‍പറമ്പില്‍, അസീസ് കാവുംപറമ്പില്‍  എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!