Idukki

കാട്ടില്‍ ഒളിച്ച പതിമൂന്ന്കാരനെ ആറ് മണിക്കൂറിന്ശേഷം കണ്ടെത്തി

ഇടുക്കി: കൂട്ടുകാരിയെ കാണാന്‍ ചെന്ന പതിമൂന്നുകാരന്‍ പെണ്‍കുട്ടിയുടെ പിതാവിനെ കണ്ട് കാട്ടില്‍ ഓടി മറഞ്ഞത് പരിഭ്രാന്തി പരത്തി.ഇന്നലെ രാവിലെ 11ന് കഞ്ഞിക്കുഴിക്ക് സമീപമാണ് സംഭവം. പെണ്‍ സുഹൃത്തിനെ കാണാന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ കുട്ടി പെണ്‍ കുട്ടിയുടെ പിതാവിനെ കണ്ട് മൊബൈല്‍ ഫോണും ഉപേക്ഷിച്ച്‌ സമീപത്തുള്ള കാട്ടിലേയ്ക്ക് ഓടി മറയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസിലും ഫയര്‍ ഫോഴ്‌സിലും വിവരമറിയിച്ചു. നാട്ടുകാരും ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് വനമേഖല അരിച്ചുപെറുക്കി. ആറ് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ മൂന്ന് കിലോമീറ്റര്‍ അകലെ വനത്തിനുള്ളില്‍ നിന്നും കുട്ടിയെ കണ്ടെത്തി.മാതാപിതാക്കളെ വിളിച്ചുവരുത്തി കുട്ടിയെ വീട്ടിലേയ്ക്ക് അയച്ചു.

Related Articles

Back to top button
error: Content is protected !!