IdukkiObit

പുതിയ വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു

  • ഇടുക്കി: പുതിയ വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞ് 3 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഗൃഹനാഥന്‍ മരിച്ചു.ചേലച്ചു വട് നാലു കമ്പിയില്‍ താമസിക്കുന്ന തെരുവത്ത് ജോമോന്‍ (44) ആണ് മരിച്ചത്. ജില്ലാ പഞ്ചായത്ത് വീട് വയ്ക്കാന്‍ നാലു ലക്ഷം രൂപ അനുവദിച്ചെങ്കിലും വീടുപണി പൂര്‍ത്തിയായില്ല ഒടുവില്‍ നാട്ടുകാര്‍ തികയാത്ത പണം സ്വരൂപിച്ച് വീടു പണിതു കൊടുക്കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് രോഗബാധിതനായ ജോമോന്‍ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു കാല്‍ മുറിച്ചു കളയേണ്ടി വന്ന ജോമോന്‍ ഇന്നലെ ഗൃഹപ്രവേശത്തിന് മുന്‍പാണ് മെഡിക്കല്‍ കോളേജില്‍ നിന്ന് വീട്ടിലെത്തിയത്. ഗൃഹപ്രവേശനം കഴിഞ്ഞ് മൂന്നു മണിക്കൂറിനു ശേഷം വൈകിട്ടോടെ മരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ ജോന്‍സി. മക്കള്‍ ലീമാ മോള്‍, ലിഥിയ മോള്‍

Related Articles

Back to top button
error: Content is protected !!