Idukki

അവധിക്കാലത്ത് കുഞ്ഞുങ്ങള്‍ക്കായി “സ്നേഹക്കൂട് “

ഇടുക്കി: ശിശു സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്കായി സ്നേഹക്കൂടൊരുക്കാൻ അവസരം. വേനലവധിക്കാലത്ത് സ്വന്തം വീടുകളിലേക്ക് പോകാൻ കഴിയാതെ വരുന്ന കുട്ടികൾക്കാണ് സ്നേഹക്കൂട് വേണ്ടത്. കുട്ടികൾക്ക് നല്ലൊരു കുടുംബാനുഭവം നല്‍കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന സനാഥബാല്യം 2023 പദ്ധതി പ്രകാരമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജില്ലയിലെ വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ആറ് മുതല്‍ പതിനെട്ട് വരെ പ്രായമുള്ള കുട്ടികളെ വേനല്‍ അവധിക്കാലത്ത് തങ്ങളുടെ ഭവനത്തില്‍ താമസിപ്പിച്ച് നല്ലൊരു കുടുംബാനുഭവം നൽകുകയാണ് പദ്ധതിയുടെ ലക്‌ഷ്യം. 35 വയസ്സ് പൂര്‍ത്തിയായ ദമ്പതികള്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒന്നിലധികം കുട്ടികളെ സംരക്ഷിക്കുവാന്‍ പ്രാപ്തരായ രക്ഷിതാക്കള്‍ക്ക് മുന്‍ഗണന. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി എപ്രില്‍ 10. അപേക്ഷ ഫോമിനും വിശദ വിവരങ്ങള്‍ക്കും പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടാം. ഫോണ്‍ -9497682925, 9744167198.

Related Articles

Back to top button
error: Content is protected !!