Karimannur

ആഫ്രിക്കന്‍ പന്നിപ്പനി; നഷ്ട പരിഹാരമായി ആദ്യഘട്ടം 18,75,000 രൂപ അനുവദിച്ചു

 

കരിമണ്ണൂര്‍: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ നഷ്ടം നേരിട്ട ഉടമകളായ കര്‍ഷകര്‍ക്ക് ഒന്നാംഘട്ട നഷ്ടപരിഹാര വിതരണവും ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവല്‍ക്കരണ സെമിനാറും നാളെ നടക്കും. എട്ടോളം പന്നി കര്‍ഷകര്‍ക്കാണ് അര്‍ഹമായ നഷ്ടപരിഹാരത്തുകയായ 18,75,000 രൂപയില്‍ നിന്ന് ആദ്യഘട്ട വിതരണം നടത്തുന്നത്. രാവിലെ 10ന് കരിമണ്ണൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത് കരിമണ്ണൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡായ ചാലാശേരിയിലെ പ്രഭവ കേന്ദ്രത്തിലായിരുന്നു. ഒരു കിലോ മീറ്റര്‍ ചുറ്റളവിലുമുളള കരിമണ്ണൂര്‍, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളിലെ ആകെ 262 ഓളം പന്നികളെ രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കുളിങ് ക്ലെന്‍സിംഗ് ഡിസിന്‍ഫെക്ഷന്‍ (സി.സി.ഡി) നടത്തിയിരുന്നു. 22 ന് രാവിലെ 10 മണിക്ക് കരിമണ്ണൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. കര്‍ഷകര്‍ക്കും, വെറ്റ്‌സിനും, പാരാവെറ്റ്‌സിനുമായി ബോധവല്‍ക്കരണ സെമിനാറും യോഗത്തോട് അനുബന്ധിച്ച് നടക്കും. എ.സി.ഡി.പി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ബിജു ജെ. ചെമ്പരത്തി പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും.

പന്നി ഫാം കര്‍ഷകര്‍ക്കായി വെറ്റിനറി സര്‍ജന്മാരായ ഡോ.പി മുരളി കൃഷ്ണ,ഡോ.അനു സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവല്‍ക്കരണവും സെമിനാറും നടത്തും

Related Articles

Back to top button
error: Content is protected !!