IdukkiLocal Live

ടാസ്‌ക് എക്‌സലന്‍സ് അവാര്‍ഡ് – 2024 മാതൃകാപരം: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി : ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിപ്പിച്ച ടാസ്‌ക് എക്സലന്‍സ് അവാര്‍ഡ് വിതരണം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. നാടുകാണി ട്രൈബല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും തൊടുപുഴ ട്രൈബല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി അറക്കുളം വിദ്യാഭ്യാസ ഉപജില്ലയിലെ ഹയര്‍ സെക്കന്ററി , വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ടാസ്‌ക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കിയത്. മേഖലയുടെ പ്രത്യേകത പരിഗണിച്ച് ട്രൈബല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ കൂടുതല്‍ എയ്ഡഡ് കോഴ്‌സുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

മേഖലയിലെ നൂറ്റി അന്‍പതോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഉന്നത വിജയത്തിനുള്ള അനുമോദനം നല്‍കിയത്. മല അരയ മഹാസഭ സംസ്ഥാന അധ്യക്ഷനും ട്രൈബല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെയും മുരിക്കുംവയല്‍ ശ്രീ ശബരീശ കോളേജിന്റെയും മാനേജരുമായ എം കെ. സജി അധ്യക്ഷത വഹിച്ചു. മല അരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ സജീവ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിനോടനുബന്ധിച്ച് നടത്തിയ മുഖാമുഖം പരിപാടിയില്‍ എം.ജി.യു-യു.ജി.പി മാസ്റ്റര്‍ ട്രൈനര്‍ ഡോ. ജിതിന്‍ ജോയ് നാലുവര്‍ഷ ബിരുദ പ്രോഗ്രാമിനെ സംബന്ധിച്ച സെമിനാര്‍ നയിച്ചു.

നാടുകാണി ട്രൈബല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ: രാജേഷ് കെ. എരുമേലി , ശ്രീ ശബരീശ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പ്രഫ. സ്വാതി കെ. ശിവന്‍, ട്രൈബല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് വൈസ് പ്രിന്‍സിപ്പാള്‍ പ്രഫ. സുബിന്‍ വി. അനിരുദ്ധന്‍, അസിസ്റ്റന്റ് പ്രഫസര്‍മാരായ ഡോ. ബിനീഷ് സി. ബി, പ്രഫ. ഗോപിക എം, പ്രഫ. ആഷിന ഇബ്രാഹിം, ട്രൈബല്‍ വെല്‍ഫയര്‍ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് വി എം. ദിലീപ്കുമാര്‍, സെക്രട്ടറി സി. ആര്‍ ദിലീപ്കുമാര്‍, വാര്‍ഡ് മെമ്പര്‍ ഗീത തുളസീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!