ChuttuvattomThodupuzha

ടെംപ്ലേറ്റ് സംവിധാനം പൂര്‍ണ്ണമായി നിര്‍ത്തലാക്കണം : ജില്ലയിലെ ആധാരം എഴുത്ത് ജീവനക്കാര്‍ നാളെ ധര്‍ണ നടത്തും

തൊടുപുഴ : രജിസ്ട്രേഷന്‍ വകുപ്പ് നടപ്പില്‍ വരുത്തുന്നതിനു വേണ്ടി ഉത്തരവ് ഇറക്കിയിട്ടുള്ള ടെംപ്ലേറ്റ് സംവിധാനം പൂര്‍ണ്ണമായി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ആധാരം എഴുത്ത് ജീവനക്കാര്‍ ശനിയാഴ്ച സബ് രജിസ്ട്രാര്‍ ഓഫീസ് പടിക്കല്‍ പണിമുടക്കി ധര്‍ണ നടത്തും. ജില്ലയിലെ ഒമ്പത് സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ മുമ്പിലും രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെയാണ് സമരം. ആധാരം എഴുത്ത് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ജില്ലയിലും സമരങ്ങള്‍ നടക്കുന്നത്.

രണ്ടാം ഘട്ട സമരപരിപാടിയുടെ ഭാഗമായി 20ന് ജില്ലയിലെ മുഴുവന്‍ ആധാരം എഴുത്ത് ജീവനക്കാരെയും വിവിധ രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ച് തൊടുപുഴ ജില്ലാ രജിസ്ട്രാര്‍ ഓഫീസിന് മുമ്പിലും ധര്‍ണ നടത്തുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ആധാരം എഴുത്ത് ജീവനക്കാരുടെ തൊഴില്‍ നഷ്ടപെടുത്തുന്ന രീതിയിലുള്ള പുത്തന്‍ പരിഷ്‌കാരം സര്‍ക്കാര്‍ ഉടനടി പിന്‍വലിക്കാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!