Thodupuzha

ഇലവീഴാപൂഞ്ചിറ ശ്രീ ഭദ്രകാളി  ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവവും സൂര്യ പൊങ്കാലയും

 

കാഞ്ഞാർ: ഇലവീഴാപൂഞ്ചിറ ശ്രീഭദ്രകാളി, ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പത്താമുദയ മഹോൽസവം നാളെയും, മറ്റെന്നാളുമായി നടക്കും.

(ഏപ്രിൽ 22, 23)

കേരളത്തിൽ അപൂർവ്വമായി നടത്തപ്പെടുന്ന സൂര്യ പൊങ്കാലയാണ് പ്രധാന ചടങ്ങ്.

നാളെ ഉച്ചകഴിഞ്ഞ് 3 ന് ഗരുഡൻ പറവ കോഴിമലകുന്നേൽ രതീഷിൻ്റെ ഭവനത്തിൽ നിന്ന് ചക്കിക്കാവ് ദേവിക്ഷേത്രത്തിലേക്ക് ആരംഭിക്കും. തുടർന്ന് 4 ന് ചക്കിക്കാവ് ക്ഷേത്രത്തിൽ നിന്ന് കുംഭകുടം താലപ്പൊലി ഗരുഡൻ പറവ താള മേളങ്ങളുടെ അകമ്പടിയോടെ ഇലവീഴാ പൂഞ്ചിറ ക്ഷേത്രത്തിലേക്ക് പുറപ്പെടും.

വൈകുന്നേരം 6.30 ന് ക്ഷേത്രത്തിൽ വിശേഷാൽ ദീപാരാധന കുംഭകുടം അഭിഷേകം തുടർന്ന് ചിറ പൂജ . 7.45 ന് തപസ്യ കലാസാഹിത്യവേദി മദ്ധ്യ മേഖല സെക്രട്ടറി വി.കെ.ബിജുവിൻ്റെ ആദ്ധ്യാത്മിക പ്രഭാഷണം.

8.00ന് പ്രസാദ ഊട്ട് .തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഭജന.

രണ്ടാം ദിവസമായ 23ന്

രാവിലെ 5ന് നടതുറക്കൽ

5.15ന് നിർമ്മാല്യദർശനം

6 ന് അഷ്ടദ്രവ്യഗണപതിഹോമം തുടർന്ന് പത്താമുദയ ദർശനം

8 ന് സൂര്യ പൊങ്കാല

10 ന് പൊങ്കാല നിവേദ്യസമർപ്പണം

10.30 ന് വിശേഷാൽ ദീപാരാധന

11 ന് നവകം പഞ്ചഗവ്യം (കലശം ദർശന പ്രാധാന്യം)

12.30 ന് മഹാ പ്രസാദ ഊട്ട് എന്നിവയാണ് പ്രധാന പരിപാടികൾ.

Related Articles

Back to top button
error: Content is protected !!