Thodupuzha

കാളിമടം പുളിയാമ്പിളളി വനദുര്‍ഗ്ഗ  കാവില്‍ പത്താമുദയ ഉത്സവം നടന്നു

വണ്ണപ്പുറം: തൊമ്മന്‍കുത്ത് നാല്‍പ്പതേക്കര്‍ കാളിമടം പുളിയമ്പിള്ളി വനദുര്‍ഗ്ഗാ കാവില്‍ പത്താമുദയ ഉത്സവം നടന്നു. ചേര്‍ത്തല സുമിത് തന്ത്രികളുടെ താന്ത്രികത്വത്തില്‍ ഉള്ള ജില്ലയിലെ ഏക പുളിയാമ്പിളളി കാവാണ്. ഡോ.വിഷ്ണുശര്‍മ്മ കാളിമടത്തിന്റെയും, സായ് പ്രകാശ് നമ്പൂതിരിയുടെയും മേല്‍നോട്ടത്തില്‍ പൂര്‍ണ്ണ ശാക്തേയ സബ്രദായത്തിലാണ് ചടങ്ങുകള്‍ നടന്നത്.കര്‍ണ്ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തരും ചടങ്ങുകള്‍ക്ക് എത്തിയിരുന്നു, ഗണപതി ഹോമം, ത്രികാല ഭഗവതിസേവ, പുളിയാമ്പിള്ളി ഭദ്രകാളി കലശം, വടക്കുപുറത്ത് ഗുരുതി എന്നീ ചടങ്ങുകള്‍ പത്താമുദയ ഉത്സവത്തിന്റെ ഭാഗമായി നടന്നു

Related Articles

Back to top button
error: Content is protected !!