ChuttuvattomMuthalakodam

ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ നാലാമത് സംസ്ഥാന നാടകോത്സവത്തിന് തിരിതെളിഞ്ഞു

മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ നാലാമത് സംസ്ഥാന നാടകോത്സവത്തിന് തിരിതെളിഞ്ഞു.  തൊടുപുഴ ടൗൺഹാളിൽ നടന്ന നടകോത്സവത്തിന്റെ ഉദ്ഘാടനം പ്രമുഖ നാടക- സിനിമാ താരം പ്രമോദ് വെളിയനാട് ഭദ്രദീപം തെളിച്ച് നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.എം. ബാബുവിന്റെ അധ്യക്ഷത വഹിച്ചു .  തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് മുഖ്യപ്രഭാക്ഷണം നടത്തി.ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ, മുനിസിപ്പൽ കൗൺസിലർമാരായ അഡ്വ. ജോസഫ് ജോൺ, സനു കൃഷ്ണൻ , നാടക നടൻ തൊടുപുഴ ചാക്കപ്പൻ , സാംസ്കാരിക പ്രവർത്തകരായ അഡ്വ. നീറണാൽ ബാലകൃഷ്ണൻ, സനൽ ചക്രപാണി, കെ.ആർ. സോമരാജൻ, ലിറ്റി ബിനോയ്, ഷീബ അനു കുമാർ,ജോസ് തോമസ് എന്നിവർ പ്രസംഗിച്ചു.  തുടർന്ന് തിരുവനന്തപുരം സൗപർണ്ണികയുടെ മണികർണ്ണിക എന്ന ചരിത്ര നാടകം അരങ്ങേറി. മൂന്ന് നാടകങ്ങളോടെ 24 ന് നാടകോത്സവം സമാപിക്കും.

Related Articles

Back to top button
error: Content is protected !!