Thodupuzha

പമ്പ് ഹൗസിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കി

കുടയത്തൂർ: കോളപ്ര പമ്പ് ഹൗസിലെ കിണറ്റിനുള്ളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ തൊടുപുഴയിൽ നിന്നെത്തിയ സ്കൂബ ടീം നീക്കം ചെയ്തു. പമ്പ് ഹൗസിനോട് ചേർന്നുള്ള കിണർ പോലുള്ള 17 മീറ്റർ താഴ്ചയുള്ള ഹോളിൽ നിന്നുമാണ് സാഹസികമായി ഇവ നീക്കം ചെയ്തത്.പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടിയതോടെ പമ്പിങ് സ്റ്റേഷനിൽ നിന്നുള്ള പമ്പിങ് ഒരാഴ്ചയിലേറെയായി മുടങ്ങിയിരിക്കുകയായിരുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാതെ പമ്പിങ് നടക്കില്ല എന്ന സാഹചര്യം വന്നതോടെയാണ് വാട്ടർ അതോറിറ്റി സ്കൂബാ ടീമിൻ്റെ സഹായം തേടിയത്.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ എത്തിയ സംഘം മണിക്കൂറോളം പരിശ്രമിച്ചാണ് മാലിന്യങ്ങൾ നീക്കിയത്.സ്കൂബാ ടീമംഗങ്ങൾ നെറ്റ് ഉപയോഗിച്ചാണ് ഓക്സിജൻ്റെ സഹായത്തോടെ താഴ്ചയിലേക്ക് ഇറങ്ങിയത്. ജില്ലാ ഫയർ ഓഫീസർ റജി.വി.കുര്യാക്കോസിൻ്റെ നിർദേശപ്രകാരമാണ് സ്കൂബാ ടീമംഗങ്ങൾ മാലിന്യം നീക്കാൻ എത്തിയത്. സ്കൂബാ ടീം അംഗങ്ങളായ കെ.എൻ.നാസർ, കെ.എ.ജാഫർഖാൻ ,ഡി.മനോജ് കുമാർ, ടി.കെ. വിവേക് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്.

Related Articles

Back to top button
error: Content is protected !!