ChuttuvattomThodupuzha

അഖിലകേരള ഡാന്‍സ് ടീച്ചേഴ്‌സ്  ട്രേഡ് യൂണിയന്‍ വാര്‍ഷികം നടത്തി

തൊടുപുഴ: അഖിലകേരള ഡാന്‍സ് ടീച്ചേഴ്‌സ് ട്രേഡ് യൂണിയന്റെ രണ്ടാമത് വാര്‍ഷികാഘോഷം  ഉപാസന ഓഡിറ്റോറിയത്തില്‍ നടന്നു. വാര്‍ഷികാഘോഷപരിപാടികളുടെ ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ ജയലക്ഷ്മി ഗോപന്‍ നിർവ്വഹിച്ചു. തൊടുപുഴ ജ്യോതി നിവാസ് ആശ്രമം സുപ്പീരിയര്‍ ഫാ.കുര്യന്‍ പുത്തന്‍ പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ അധ്യാപകനും, സിനിമാതാരവുമായ വിവീഷ് വി. റോള്‍ഡന്റ് മുഖ്യപ്രഭാഷണം നടത്തി.എ.കെ.ഡി.റ്റി.റ്റി.യു. സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോണി, സംസ്ഥാന ജനറല്‍ സെക്രട്ടറി കലാമണ്ഡലം എം.ഉഷാ നന്ദിനി എന്നിവരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.ജില്ലാ സെക്രട്ടറി സുരേഷ് പി.കെ, പ്രസിഡന്റ് അലക്‌സ് കല്ലാനി, സ്വസ്ഥാന ജോയിന്റ് സെക്രട്ടറി സുന്ദരേശന്‍ തലനാട്, ഡോ.വിഷ്ണു കലാര്‍പ്പണം, ആര്‍.എല്‍.വി.ലത സുരേഷ്, നിഷ രമേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധകലാപരിപാടികളും നടന്നു

Related Articles

Back to top button
error: Content is protected !!