Thodupuzha

ബൈക്ക് നിയന്ത്രണംവിട്ട്  മതിലിലിടിച്ച് വിദ്യാര്‍ഥി മരിച്ചു

തൊടുപുഴ: കോളജില്‍ നിന്ന് താമസ സ്ഥലത്തേയ്ക്ക് ഭക്ഷണം കഴിക്കാനായി പോകുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. അല്‍- അസ്ഹര്‍ പോളിടെക്‌നിക് കോളജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥി ആലപ്പുഴ പുതുപള്ളി ഗോവിന്ദമുട്ടം പാലമൂട്ടില്‍ ശങ്കരന്‍പിള്ളയുടെയും രാജേശ്വരിയുടെയും മകന്‍ എസ്. ഉണ്ണിക്കുട്ടനാണ് (20) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് തൊടുപുഴ പെരുമ്പിള്ളിച്ചിറ അല്‍- അസ്ഹര്‍ ആര്‍ട്‌സ് കോളജിന് സമീപമായിരുന്നു അപകടം. ഉണ്ണിക്കുട്ടനും സുഹൃത്തായ ആരോമലും കോളജില്‍ നിന്ന് സ്ഥലത്തേയ്ക്ക് ഭക്ഷണം കഴിക്കാനായി ബൈക്കില്‍ പോകുകയായിരുന്നു. ഇതിനിടെ ഇടവഴിയില്‍ നിന്ന് മെയിന്‍ റോഡിലേക്ക് ഒരു കാറെത്തിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഉണ്ണിക്കുട്ടനെ ഉടന്‍ തന്നെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്ത് ആരോമല്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

Related Articles

Back to top button
error: Content is protected !!