ChuttuvattomVannappuram

നിയന്ത്രണം വിട്ട ബസ് തിട്ടയില്‍ ഇടിച്ച് നിന്നു

വണ്ണപ്പുറം: കമ്പകക്കാനം വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂള്‍ ബസ് തിട്ടയില്‍ ഇടിച്ചു നിന്നു. ആര്‍ക്കും പരുക്കില്ല. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. പൈങ്ങോട്ടൂരുള്ള സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. കഞ്ഞിക്കുഴിയില്‍ എത്തി തിരികെ പൈങ്ങോട്ടൂരിലേക്ക് പോകും വഴി കമ്പകക്കാനത്ത് കുത്തനെ ഇറക്കവും വളവുമുള്ള ഭാഗത്തു വച്ചാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. ബസ് തിട്ടയില്‍ ഇടിച്ചു നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. ബസില്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നു. വാഹനം വിവാഹ ആവശ്യത്തിന് ഓട്ടം പോയതാണെന്നാണ് സൂചന.

Related Articles

Back to top button
error: Content is protected !!