Thodupuzha

ജനാധിപത്യ കേരള കോണ്‍ഗ്രസ്  കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു

തൊടുപുഴ: ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെയും ട്രയാങ്കിള്‍ എന്ന സന്നദ്ധ സംഘടനയുടെയും സംയുക്താഭിമുഖ്യത്തില്‍ കാര്‍ഷിക സെമിനാര്‍ നടത്തി.തൊടുപുഴയില്‍ നടന്ന സെമിനാറില്‍ കാര്‍ഷിക മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. അന്താരാഷ്ട്ര ഉടമ്പടികളും കാര്‍ഷിക മേഖലയിലെ ആഘാതങ്ങളും എന്ന വിഷയത്തില്‍ അഡ്വ. വി.സി സെബാസ്റ്റ്യനും കര്‍ഷക വിരുദ്ധ ഭൂനിയമങ്ങളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ഡോ. മാനുവല്‍ തോമസും ക്ലാസ് നയിച്ചു. റബര്‍ കൃഷിയും കാര്‍ബന്‍ ക്രെഡിറ്റുമെന്ന വിഷയത്തില്‍ ഡോ. ജെയിംസ് വടക്കനും മനുഷ്യ-മൃഗ സംഘര്‍ഷങ്ങളും പരിഹാര മാര്‍ഗങ്ങളുമെന്ന വിഷയത്തില്‍ ഡോ. അഞ്ജു ചീരാംകുഴിയിലും ക്ലാസ് നയിച്ചു.ട്രയാങ്കിള്‍ ചെയര്‍മാന്‍ എന്‍. എ. മുഹമ്മദ് കുട്ടിയും ജനാധിപത്യ കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. പി. സി. ജോസഫ് ചേര്‍ന്ന് സെമിനാറിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ പി. ജെ. ആന്റണി കര്‍ഷക മാനിഫെസ്റ്റോ സമര്‍പ്പിച്ചു. അഡ്വ.ഷാജി തെങ്ങുംപിള്ളില്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!