Idukki

ജില്ലാ സീനിയര്‍ ഖോ ഖോ ചാമ്പ്യന്‍ഷിപ്പ് 24ന് നെടുങ്കണ്ടത്ത്.

ഇടുക്കി: ഇടുക്കി ജില്ലാ ഖോ-ഖോ സീനിയര്‍ പുരുഷന്‍ വനിതാ ചാമ്പ്യന്‍ഷിപ്പ് 24-10-2021 ഞായര്‍ രാവിലെ 10 മണിക്ക് നെടുംകണ്ടം എം.ഇ.എസ് കോളേജ് ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ 22-10-2021 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് മുന്‍പായി ഖോഖോ അസോസിയേഷന്‍ സെക്രട്ടറിയുടെ അടുത്ത് ഫോണില്‍ വിളിച്ചോ വാട്‌സ്ആപ്പ് മുഖേനയോ പേര് രജിസ്റ്റര്‍ ചെയ്യെണ്ടതാണ്.(9495238722) മത്സരത്തിന് മൂന്ന് ടീമുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യാത്തപക്ഷം അന്നേ ദിവസം സെലക്ഷന്‍ ട്രയല്‍സ് നടത്തി ഈ മാസം 29,30 തിയതികളില്‍ കോഴിക്കോട് നല്ലൂര്‍ വച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനുള്ള പുരുഷ വനിതാ ടീമിനെ തിരഞ്ഞെടുക്കുമെന്ന് ജില്ലാ ഖോ-ഖോ അസോസിയേഷന്‍ സെ ക്രട്ടറി ഷൈന കെ.ജോസ് അറിയിച്ചു

Related Articles

Back to top button
error: Content is protected !!