Thodupuzha

ഈസ്റ്റ് വിജ്ഞാനമാതാ  പള്ളിയില്‍ തിരുനാള്‍ ആരംഭിച്ചു

 

 

തൊടുപുഴ: ഈസ്റ്റ്വിജ്ഞാനമാതാ പള്ളിയില്‍ ഇടവക മധ്യസ്ഥയായ പരി. കന്യകാ മാതാവിന്റെ തിരുനാള്‍ ആരംഭിച്ചു. വികാരി ഫാ. ജോര്‍ജ കാര്യാമഠം കൊടിയേറ്റ് നിര്‍വഹിച്ചു. ശനിയാഴ്ച രാവിലെ 6.15ന് വി. കുര്‍ബാന, വൈകുന്നേരം 5ന് ഫാ. ജോസഫ് വടക്കേടത്ത് തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കും. ഫാ. ജോസഫ് അത്തിക്കല്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം. 28ന് രാവിലെ 5.45നും 7നും വി. കുര്‍ബാന. 9.15ന് കുട്ടികളുടെ വിദ്യാരംഭ ശുശ്രൂഷ. 9.30ന് ഫാ. ജെയിംസ് മുണ്ടോളിക്കല്‍ തിരുനാള്‍ പാട്ട് കുര്‍ബാന അര്‍പ്പിക്കും. ഫാ. ബിബിന്‍ പുല്ലാന്തിതൊട്ടിയില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം.

വിജഞാനമാതാ പള്ളില്‍ തിരുനാളിനോട് അനുബന്ധിച്ച് കുട്ടികളെ എഴുത്തിനിരുത്തുവാന്‍ സൗകര്യമുണ്ടെന്ന് വികാരി അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!