Obit

ഗൃഹനാഥനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മൂലമറ്റം : ഗൃഹനാഥനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണിക്കല്‍ നെല്ലിപ്പിള്ളില്‍ സ്റ്റാന്‍ലി ( ബേബി-55 ) യെയാണ് തിങ്കളാഴ്ച മണപ്പാടിയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണപ്പാടിയില്‍ താമസിക്കുന്ന സ്റ്റാന്‍ലി മൂലമറ്റം പാറയ്ക്കല്‍ ഹാര്‍ഡ് വെയേഴ്‌സിലെ
ജീവനക്കാരാണ്. തിങ്കളാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സ്റ്റാന്‍ലി മണപ്പാടിയാറ്റില്‍ കുളിക്കാനിറങ്ങിയതിനിടെയായിരുന്നു അപകടം. സമയം കഴിഞ്ഞിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് സ്റ്റാന്‍ലിയുടെ ഭാര്യയും അയല്‍വാസികളും ചേര്‍ന്ന് മണപ്പാടിയാറ്റിനു സമീപം തിരച്ചില്‍ നടത്തി. തുടര്‍ന്ന് സ്റ്റാന്‍ലിയെ ആറ്റില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ആര്‍. സുനിലിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംസ്‌കാരം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൂലമറ്റം ആള്‍ സെയിന്റ്‌സ് സി.എസ്.ഐ പള്ളി സെമിത്തേരിയില്‍. ഭാര്യ: മിനി. മകള്‍: സോണിയ.

 

Related Articles

Back to top button
error: Content is protected !!