ChuttuvattomThodupuzha

നഗരസഭയിലെ അനധികൃത കച്ചവടവം ഒഴിപ്പിച്ചുതുടങ്ങി

തൊടുപുഴ: നഗരസഭ പരിധിക്കുള്ളിലെ അനധികൃത കച്ചവടവും, റോഡ് കൈയേറിയുള്ള കച്ചവടവും ഉള്‍പ്പെടെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തികള്‍ക്ക് തുടക്കമായി. ഇന്നലെ രാവിലെ വെങ്ങല്ലൂര്‍ ജംഗ്ഷനില്‍ നിന്നാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. വെങ്ങല്ലൂരില്‍ നിന്നും ആരംഭിച്ച് കോലാനി ബൈപാസില്‍ ഉള്ള അനധികൃത കച്ചവടങ്ങളാണ് ആദ്യ ദിനത്തില്‍ ഒഴിപ്പിച്ചത്. വഴിയരികിലുള്ള നാലോളം കടകള്‍ ഭാഗികമായി ഒഴിപ്പിച്ചു. അനധികൃതമായും റോഡിലേക്കിറക്കിയും ഗതാഗത തടസം സൃഷ്ടിച്ചും പ്രദേശത്തുള്ള മറ്റ് കടകള്‍ ഉടന്‍ തന്നെ പൊളിച്ചു നീക്കണമെന്ന് അധികൃതര്‍ കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത ആഴ്ച സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ കുറയ്ക്കുവാനും വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും സുഗമമായ സഞ്ചാരം സാധ്യമാകുന്നതിനുമായാണ് നഗരസഭ അടിയന്തിരമായി ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നത്.

വരും ദിവസങ്ങളില്‍ മങ്ങാട്ടുകവല, മുതലക്കോടം, പട്ടയംകവല, കാരിക്കോട്, വെങ്ങല്ലൂര്‍ ബൈപാസ്, പാലാ റോഡ്, ഇടുക്കി റോഡ് തുടങ്ങി നഗരത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഉള്ള അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കും. നഗരസഭ നടത്തുന്ന ഒഴിപ്പിക്കല്‍ ഒരു അറിയിപ്പായി കണ്ട് മറ്റുള്ളവര്‍ സ്വയം നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം നഗരസഭയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യുന്നതും പിഴ ഈടാക്കുന്നതുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കാഴ്ചകള്‍ മറച്ചുള്ള വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ ഉള്‍പ്പെടെ സ്വന്തം നിലയില്‍ നീക്കം ചെയ്യുവാന്‍ വ്യാപാര സ്ഥാപന ഉടമകള്‍ തയാറാകണം എന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!