ChuttuvattomThodupuzha

കേരള പോലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

തൊടുപുഴ: പോലീസ് പെന്‍ഷന്‍കാരോടുള്ള സര്‍ക്കാരിന്റെ അവഗണനക്കെതിരെയും, കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധ നടപടികള്‍ക്കെതിരെയും തൊടുപുഴ സിവില്‍സ്റ്റേഷന്‍ പടിക്കലേക്ക് കേരള പോലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ല കമ്മറ്റി മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ഒന്‍പതാം ശമ്പള കമ്മീഷനില്‍ ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിഷേധിക്കപ്പെട്ട നാലാം ഗ്രേഡ് ആനുകൂല്യം അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക 2 ഗഡുവും അനുവദിക്കുക, ഡി.എ.കുടിശ്ശിക അനുവദിക്കുക, കോടതികളില്‍ സാക്ഷികളായി എത്തുന്ന പെന്‍ഷന്‍കാര്‍ക്ക് റ്റി.എ, ഡി.എ ഇവ നേരിട്ട് നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ.കെ.എസ്.എസ്.പി.യു ജില്ലാ ജോ.സെക്രട്ടറി പി.പി.സൂര്യകുമാര്‍ സമരം ഉദ്ഘാടനം ചെയ്തു.കെ.പി.പി.എ ജില്ലാ പ്രസിഡന്റ് പി.ഐ.തങ്കച്ചന്‍ അധ്യക്ഷനായി. കെ.പി.പി.എ സംസ്ഥാന പ്രസിഡന്റ് കെ.കെ.ജോസ്, ജില്ലാ കമ്മറ്റിയംഗങ്ങളായ റ്റി.കെ.സുകു, എന്‍.ജെ.ജോസഫ്, സോമന്‍ പിള്ള, തൊടുപുഴ മേഖല സെക്രട്ടറി വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!