Thodupuzha

മുട്ടം സി.എച്ച്.സി യില്‍ കിടത്തി  ചികിത്സാ വിഭാഗം വീണ്ടും ആരംഭിച്ചു

തൊടുപുഴ: മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിര്‍ത്തിവെച്ചിരുന്ന കിടത്തി ചികിത്സാ വിഭാഗം പുനരാരംഭിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡ് കാരണം സി.എച്ച്.സി യില്‍ കിടത്തി ചികിത്സ വിഭാഗം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. കിടത്തി ചികിത്സാ വിഭാഗത്തിന്റെ കെട്ടിടത്തില്‍ വച്ചായിരുന്നു കോവിഡ് സ്വാബ് പരിശോധന നടത്തിയിരുന്നത്. കോവിഡ് നിയന്ത്രണ വിധേയമായതിനാല്‍ കഴിഞ്ഞ മാസം കൊണ്ട് പരിശോധന മുഴുവനായും നിര്‍ത്തുവാനുള്ള നിര്‍ദ്ദേശം ലഭിച്ചതിനാല്‍ വീണ്ടും കിടത്തിച്ചികിത്സ അടിയന്തരമായി ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഉപയോഗ ശൂന്യമായി കിടന്നിരുന്ന ഐ.പി റൂമുകള്‍ സി.എച്ച്.സിയിലെ ജീവനക്കാരുടെ കൂട്ടായ്മയിലൂടെ വൃത്തിയാക്കുകയായിരുന്നു.

സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സി ചാക്കോയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍.കെ ബിജു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലാലി ജോയ്, ബ്ലോക്ക് മെമ്പര്‍ ഗ്ലോറി, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി മെമ്പര്‍മാരായ സന്തോഷ്. കെ. എ,ബേബി വണ്ടനാനിയില്‍, ഗോകുല്‍ ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!