Thodupuzha

എന്‍.ജി.ഒ സംഘ്  ഏകദിന ഉപവാസം നടത്തി

 

 

തൊടുപുഴ: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി.ഒ സംഘ് ജില്ലാ സമിതി സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം സംസ്ഥാന ജോയിന്റ് സെക്രടറി വി.ആര്‍ പ്രേം കിഷോര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി കെ സാജന്‍ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക പരീക്ഷത്ത് ജില്ലാ പ്രസിഡന്റ് വി.സി രാജേന്ദ്രന്‍, വിബി പ്രവീണ്‍, വി എന്‍ രാജേഷ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ എംഎന്‍ ജയചന്ദ്രന്‍, എം.എം മഞ്ജു ഹാസന്‍, ആര്‍. വാസുദേവന്‍, ടി.എസ് ശ്രീജേഷ്, ശ്രീകുമാര്‍ ആര്‍, എം.എന്‍ ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!