ChuttuvattomThodupuzha

എന്‍.ജി.ഒ യൂണിയന്‍ തൊടുപുഴയില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

തൊടുപുഴ : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി.ഒ യൂണിയന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേരളത്തെ സാമ്പത്തികമായി തകർക്കാനുളള നീക്കാത്ത ചെറുക്കുക, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ യോജിച്ചണിനിരക്കുക. പി.എഫ് ആർ ഡി എ നിയമം പിൻവലിക്കുക, എന്നിങ്ങനെ നിരവധി
ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്‌. തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പഴയ ബസ്റ്റാന്‍ഡ് മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന ധര്‍ണ്ണ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.വി ഏലിയാമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ.സെക്രട്ടറി ടി .ജി രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ പ്രസുഭകുമാര്‍ ജില്ലാ ജോ.സെക്രട്ടറി ജോബി ജേക്കബ്, ജില്ലാ സെക്രട്ടറിയേറ്റംഗം നീന ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!