Idukki

നെഞ്ചുവേദനയേ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തിയ രോഗി മരിച്ചു

ഇടുക്കി: നെഞ്ചുവേദനക്ക് ചികിത്സക്കായി ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തിച്ച രോഗി മരിച്ചു.ആശുപത്രി ജീവനക്കാരുടെ അവഗണനയാണ്
മരിച്ചതിന് കാരണമെന്ന് ആരോപണം.ഡോക്ടറെ കാണാനും ഇസിജി എടുക്കുന്നതിനുമായി പലതവണ പടികള്‍ കയറിയിറങ്ങി അവശയായ രോഗിക്ക് വീല്‍ചെയര്‍ നല്‍കിയില്ലാണ് പരാതി. ഇടുക്കി പഴയരിക്കണ്ടം സ്വദേശി മേരി പൗലോസിന്റെ മരണത്തിലാണ് കുടുംബാംഗങ്ങളുടെ ആരോപണം. നെഞ്ചു വേദനയെ തുടര്‍ന്ന് ശനിയാഴ്ചയാണ് മേരിയെ മകള്‍ റെജി ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ചത്. രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒപി യില്‍ നിന്നും ചീട്ടെടുത്തു. ഡോക്ടറെ കണ്ട് ഇസിജി എടുക്കാനായി വീണ്ടും താഴത്തെ നിലയിലെത്തി അങ്ങോട്ടുമിങ്ങോട്ടും പല തവണയായി പടികള്‍ കയറിയിറങ്ങേണ്ടി വന്നെന്നാണ് കുടുംബം പറയുന്നത്. ഇസിജിയില്‍ ഹൃദ്രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേരിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. അതേസമയം വീല്‍ചെയറോ സ്‌ട്രെച്ചറോ ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് അറ്റന്റര്‍മാര്‍ മറുപടി നല്‍കിയെന്നാണ് ആരോപണം. തുടര്‍ന്ന് പഴയ ബ്ലോക്കില്‍ നിന്നുമെത്തിച്ച ആംബുലന്‍സിലെ സ്ട്രക്ചര്‍ പുറത്തെടുത്താണ് രോഗിയെ കൊണ്ടുപോയെതെന്ന് മേരിയുടെ മകള്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച് ഇസിജി എടുക്കുന്നതിനിടെയാണ് മേരി മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ പലതവണയായി പടികള്‍ കയറി ഇറങ്ങിയതാണ് മേരിയുടെ നില മോശമായി മരണത്തിലേക്ക് നയിച്ചത് എന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ ആരോഗ്യ മന്ത്രിക്കടക്കം പരാതി നല്‍കും. അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച ആശുപത്രി അധികൃതര്‍ ആവശ്യത്തിന് വീല്‍ചെയര്‍ ഉണ്ടായിരുന്നുവെന്നും വിശദീകരിച്ചു.

Related Articles

Back to top button
error: Content is protected !!