ChuttuvattomIdukki

പോലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പ് ; ഔദ്യോഗിക പക്ഷത്തിന് വൻ വിജയം

ഇടുക്കി: കേരള പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിന് വൻഭൂരിപക്ഷത്തോടെെ ജയം. ആകെ 64 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 42 ഇടത്ത് ഔദ്യോഗിക പക്ഷം നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മത്സരം നടന്ന 22 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 17 ഇടത്ത് ഔദ്യോഗിക പക്ഷം വൻഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ 64ൽ 59 സീറ്റും ഔദ്യോഗിക പക്ഷം കയ്യടക്കി. കഴിഞ്ഞ ജില്ലാ കമ്മിറ്റിയിലെ ഭാരവാഹികൾ എല്ലാവരും നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പ് 17ന് നടക്കും. തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം സമ്മാനിച്ച സംഘടനാംഗങ്ങൾക്ക് ജില്ലാ സെക്രട്ടറി ഇ ജി മനോജ് കുമാറും പ്രസിഡന്റ് ടി എം ബിനോയിയും അഭിനന്ദിച്ചു. എതിർപക്ഷം നടത്തി വന്ന കുപ്രചരണങ്ങൾ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞതായും മനോജ് കുമാർ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!