Newdelhi

മഴയും,കാറ്റും തുണച്ചു; ഡൽഹിയിൽ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി

ന്യൂഡൽഹി: ന്യൂഡൽഹിയിൽ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി. സൂചികയിൽ ശനിയാഴ്ച രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 213 ആണ്. ഒരിടവേളയ്ക്ക് ശേഷം വെളളിയാഴ്ച പെയ്ത മഴയും ശക്തമായ കാറ്റുമാണ് മലിനീകരണ തോതിൽ കുറവ് വരുത്തിയത്. ഡൽഹിയിൽ മലിനീകരണം രൂക്ഷമായ ആനന്ദ് വിഹാർ, ജഹാംഗിർപുരി, പഞ്ചാബി ബാഗ് എന്നിവിടങ്ങളിലെല്ലാം 300ന് താഴെയാണ് തോത്. അതേ സമയം ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിലും ക്യാമ്പസുകളിലും ശൈത്യകാലാവധി നേരത്തെയാക്കി. മറ്റന്നാൾ മുതൽ 19 വരെയാണ് അവധി. ദീപാവലി കണക്കിലെടുത്ത് കടുത്ത നിയന്ത്രണത്തിലാണ് തലസ്ഥാന നഗരം.

 

Related Articles

Back to top button
error: Content is protected !!