ChuttuvattomMuthalakodam

തുടർച്ചയായ രണ്ടാം ദിനവും വെളളത്തിൽ മുങ്ങി കായികമേള

തൊടുപുഴ: തുടർച്ചയായ രണ്ടാം ദിനവും കായികമേളയിൽ മഴ വിരുന്നെത്തിയപ്പോൾ ഇന്ന് അഞ്ചോളം ഇനങ്ങൾ പൂർത്തിയാക്കാനായില്ല. വെളളിയാഴ്ച്ച 2.30 വരെ മാനം തെളിഞ്ഞു നിന്നെങ്കിലും തുടർന്ന് കാർമേഘം ഉരുണ്ടുകൂടി. മൂന്ന് മണിയോടെ മഴയെത്തുമ്പോൾ ജൂനിയർ വിഭാഗത്തിന്റെ 5000 മീറ്റർ നടത്ത മത്സരം പകുതി പിന്നിട്ടിട്ട് പോലുമുണ്ടായിരുന്നില്ല. തുടർന്ന് കുട്ടികൾ മഴ നടത്തമായി.

മത്സരം പൂർത്തിയാകും വരെ  കായിക താരങ്ങൾക്കൊപ്പം ഫീൽഡിൽ നിന്ന ജഡ്ജുമാരും മറ്റ് ഒഫിഷ്യലുകളും മഴ നനയേണ്ടി വന്നു. മഴ ശക്തമായതോടെ ഗ്രൗണ്ടിൽ വെള്ളം കയറി ട്രാക്കും ഫീൽഡും പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. ഇതോടെ രണ്ടാം ദിനവും മത്സരങ്ങൾ ഉപേക്ഷക്കേണ്ടതായി വന്നു. സീനിയർ വിഭാഗം 1500 മീറ്റർ ബോയ്‌സ്, ഗേൾസ് മത്സരങ്ങളും 3000 മീറ്റർ സീനിയർ, ജൂനിയർ ഗേൾസ് മത്സരവും 5000 മീറ്റർ സീനിയർ ബോയ്‌സ് മൽസരവും മഴമൂലം ഇന്നത്തേക്ക് മാറ്റി. ഈ  മത്സരങ്ങൾ ശനിയാഴ്ച്ച (നാളെ) രാവിലെ 6.30 ഓടെ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!