ChuttuvattomKarimannor

ട്രെയിന്‍ യാത്രയ്ക്കിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു

തൊടുപുഴ: ചാലക്കുടിയ്ക്ക് സമീപം ട്രെയിന്‍ യാത്രയ്ക്കിടെ കുഴഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു. കരിമണ്ണൂര്‍ ഏഴുമുട്ടം തേക്കുംകാട്ടില്‍ ടി.വി. ബിജു – പ്രവീണ ദമ്പതികളുടെ മകന്‍ വിഷ്ണു ബിജു (21) ആണ് മരിച്ചത്. കോയമ്പത്തൂരില്‍ ബി.ബി.എ ഏവിയേഷന്‍ വിദ്യാർത്ഥിയായിരുന്നു. കോയമ്പത്തൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടെ കല്ലേറ്റുകര വച്ച് ആണ് കുഴഞ്ഞ് വീണത്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സഹോദരന്‍: ജിഷ്ണു. സംസ്‌കാരം ഇന്ന് രാവിലെ 9ന് തൊടുപുഴ ശാന്തിതീരം വൈദ്യുത ശ്മശാനത്തില്‍.

Related Articles

Back to top button
error: Content is protected !!