Kerala

യൂറിയ വളത്തിന്റെ സബ്‌സിഡി മൂന്ന് വര്‍ഷത്തേക്ക് കൂടി തുടരും

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുള്ള യൂറിയ വളം സബ്‌സിഡി മൂന്നുവര്‍ഷത്തേക്ക് കൂടി തുടരാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. യൂറിയ ഗോള്‍ഡ് എന്ന പേരില്‍ സള്‍ഫര്‍ ചേര്‍ത്ത യൂറിയ വിപണിയില്‍ ഇറക്കുവാനും തീരുമാനമുണ്ട്. യൂറിയാ വളം സബ്‌സിഡി മൂന്നുവര്‍ഷത്തേക്ക് കൂടി തുടരുവാനായി 3.6 ലക്ഷം കോടി രൂപ നീക്കി വയ്ക്കും. മണ്ണ് സമ്പുഷ്ടമാക്കുവാനും കൃഷിയെ പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിട്ടുള്ള പി എം പ്രണാം പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.

Related Articles

Back to top button
error: Content is protected !!