Idukki

നാല് ദിവസത്തിനിടെ ഇടുക്കിയിലെ ജലനിരപ്പ് ഏഴടിയോളം വർദ്ധിച്ചു

തൊടുപുഴ: ശക്തമായ മഴയ്‌ക്കൊപ്പം 24 മണിക്കൂറിനിടെ ഇടുക്കിയില്‍ മൂന്നടിയിലധികം വെള്ളം കൂടി. 4 ദിവസത്തിനിടെ ഏഴടിയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ജൂലൈ രണ്ട് മുതലാണ് മഴ ശക്തമായതോടെ ജലനിരപ്പ് ഉയരാന്‍ തുടങ്ങിയത്. വ്യാഴാഴ്ച്ച
രാവിലെ 7ന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2313.36 അടിയാണ് ഇടുക്കിയിലെ ജലനിരപ്പാണ്. 19 ശതമാനം വെള്ളമാണുള്ളത്. ജലനിരപ്പ് 13.49 ശതമാനം വരെ താഴ്ന്നിരുന്നു. ജൂലൈ രണ്ടിന് 2306.6 അടിയായിരുന്നു ജലനിരപ്പ്. മൂന്നിന് ഏകദേശം ഒന്നരയടിയും നാലിന് രണ്ടരയടിയും വെള്ളം കൂടി. നിലവിൽ 401.575 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുവാനുള്ള വെള്ളമാണ് ഇപ്പോൾ ഇടുക്കി ഡാമിലുളളത്.

Related Articles

Back to top button
error: Content is protected !!