CrimeMuvattupuzha

ഷെഡിന്റെ പൂട്ട് തകര്‍ത്ത് മോഷണം: പ്രതികള്‍ റിമാന്‍ഡില്‍

വാഴക്കുളം: വാഴക്കുളം നടക്കര മുഴി പാലത്തിന് സമീപമുള്ള വീട്ടില്‍ ഷെഡിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ കേസിലെ പ്രതികള്‍ റിമാന്‍ഡില്‍. പൂട്ട് പൊളിച്ച് പാത്രങ്ങളും കമ്പി കഷണങ്ങളും, വയറുകളും മോഷണം നടത്തിയ കേസില്‍ വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്ത പഞ്ചിമബംഗാള്‍  സ്വദേശി മുഹമ്മദ് റാണ (28), മുര്‍ഷിദാബാദ്  സ്വദേശി മര്‍ഷാദ് ദാത്രി (31) എന്നിവരെയാണ് മൂവാറ്റുപുഴ കോടതി റിമാന്റ് ചെയ്തത്. ബ്രൗണ്‍ ഷുഗര്‍ പിടികൂടിയതുമായി ബന്ധപ്പെട്ട് മുഹമ്മദ് റാണക്കെതിരെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. പോലീസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ബഷീര്‍, എസ്‌ഐ മാരായ ടി.കെ.മനോജ്, പി.എന്‍.പ്രസാദ്, എഎസ്‌ഐ കെ..വി.സജീവ്കുമാര്‍, സീനിയര്‍ സിപിഒജോബി ജോണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related Articles

Back to top button
error: Content is protected !!