ChuttuvattomIdukki

ഭൂപ്രശ്‌നത്തിന് പരിഹാരമില്ല; ഓഗസ്റ്റ് 19ന് ഇടുക്കിയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍

ഇടുക്കി: 1964, 1993 ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക, നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, പട്ടയം വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് 19ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുവാന്‍ പുളിയന്‍മലയില്‍ ചേര്‍ന്ന ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇടുക്കിയിലെ കര്‍ഷകരെ നിരന്തരം കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ഇടതു സര്‍ക്കാര്‍ മൂന്നാര്‍ മേഖലയുടെ പേര് പറഞ്ഞ് 13 പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഡിജിറ്റല്‍ സര്‍വേയിലൂടെ കര്‍ഷകന്റെ കൈവശമിരിക്കുന്ന പട്ടയമില്ലാത്ത ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. പുരാവസ്തു സര്‍വേയുമായി സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. ജില്ലയിലെ പട്ടയ നടപടികള്‍ പൂര്‍ണമായി തടസപ്പെട്ട അവസ്ഥയിലാണ്. 2019 ഡിസംബര്‍ 17നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനപ്രകാരം ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുവാനുള്ള ഒരു നീക്കവും ഇതുവരേയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കു പലവട്ടം നിവേദനം നല്‍കി എല്‍.ഡി.എഫ് ജില്ലാ നേതൃത്വം ജനങ്ങളെ വിഢികളാക്കിക്കൊണ്ടിരിക്കുകയാണ്. ഡി.സി.സി പ്രസിഡന്റ് സി.പി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കളായ ഇ.എം ആഗസ്തി, ജോയി തോമസ്, റോയ്.കെ.പൗലോസ്, ഇബ്രാഹിം കുട്ടി കല്ലാര്‍, എ.കെ.മണി, ജോയി വെട്ടിക്കുഴി, എ.പി ഉസ്മാന്‍, എം.കെ പുരുഷോത്തമന്‍, ആര്‍.ബാലന്‍ പിള്ള, നിഷ സോമന്‍, ജോര്‍ജ് ജോസഫ് പടവന്‍, എം.ഡി അര്‍ജുനന്‍, കെ.ജെ ബെന്നി, ജി.മുനിയാണ്ടി, സിറിയക് തോമസ്, ഡി. കുമാര്‍, സി.പി കൃഷ്ണന്‍, ആഗസ്തി അഴകത്ത്, ബിജോ മാണി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹര്‍ത്താലിനു മുന്നോടിയായി 16ന് ദേവികുളം ആര്‍.ഡി.ഒ ഓഫീസിലേക്ക് കര്‍ഷക മാര്‍ച്ച് നടത്തുമെന്നും സി.പി മാത്യു അറിയിച്ചു. ജി.മുരളീധരന്‍, ടി.എസ് സിദ്ദിഖ്, എസ്.ടി അഗസ്റ്റിന്‍, പി.കെ ചന്ദ്രശേഖരന്‍, പി.ആര്‍ അയ്യപ്പന്‍, ചാര്‍ളി ആന്റണി, ജോസ് അഗസ്റ്റിന്‍, ജയ്‌സണ്‍ കെ. ആന്റണി, അരുണ്‍ പൊടിപാറ, കെ.ബി സെല്‍വം, പി.എ അബ്ദുള്‍ റഷീദ്, ആര്‍.ഗണേഷ്, എം.പി ജോസ്, സി.എസ് യശോധരന്‍, വിജയകുമാര്‍ മറ്റക്കര, ഒ.ആര്‍ ശശി,രാജു ഓടയ്ക്കല്‍, അനീഷ് ജോര്‍ജ്, തോമസ് മൈക്കിള്‍, ബാബു കുര്യാക്കോസ്, റോബിന്‍ കാരക്കാട് ,ജോര്‍ജ് ജോസഫ്, ജാഫര്‍ഖാന്‍ മുഹമ്മദ്, ജോസ് ഊരക്കാട് ,മനോജ് മുരളി, ബെന്നി തുണ്ടത്തില്‍, ജോര്‍ജ് തോമസ്, എം.എം വര്‍ഗീസ്, എം.കെ ഷാജഹാന്‍, രാജാ മാട്ടുക്കാരന്‍, കെ.എസ് അരുണ്‍, നിധിന്‍ ലൂക്കോസ്, ആന്റണി കുഴിക്കാട്, എം.ആര്‍ അശോക് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!