Local LiveMuthalakodam

മുതലക്കോടം പള്ളിയില്‍ തിരുനാള്‍ കമ്മിറ്റി രൂപീകരിച്ചു

മുതലക്കോടം : തീര്‍ത്ഥാടന കേന്ദ്രമായ മുതലക്കോടം ഫൊറോന പള്ളിയില്‍ ഏപ്രില്‍ 21 മുതല്‍ 24 വരെ ആഘോഷിക്കപ്പെടുന്ന വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് മുന്നോടിയായി തിരുനാള്‍ കമ്മിറ്റി രൂപീകരിച്ചു. മാര്‍ച്ച് 3-ാം തീയതി സമ്മേളിച്ച പൊതുയോഗത്തില്‍ തിരുനാള്‍ കമ്മിറ്റിയിലെ അംഗങ്ങളെ തെരഞ്ഞെടുത്തു. ജോഷി ഓലേടത്തില്‍ (ജനറല്‍ കണ്‍വീനര്‍), ആല്‍ബിന്‍ കുറുമ്പാലക്കാട്ട് (പബ്ലിസിറ്റി കണ്‍വീനര്‍), റ്റൈറ്റസ് അറയ്ക്കല്‍ (ഡെക്കറേഷന്‍ കണ്‍വീനര്‍), ജോയി കരോട്ടുമലയില്‍ & ജസ്റ്റിന്‍ പനച്ചി ക്കാട്ട് (ഫുഡ് കമ്മിറ്റി കണ്‍വീനേഴ്സ്) എന്നിവരെയാണ് തെരഞ്ഞെടുത്തത് എന്ന് വികാരി ഫാ. ജോര്‍ജ്ജ് താനത്തുപറമ്പില്‍ അറിയിച്ചു. കമ്മിറ്റി ഈ വര്‍ഷത്തെ തിരുനാളാഘോഷ പരിപാടികള്‍ ചര്‍ച്ചചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാനാജാതി മതസ്ഥര്‍ ദിനം തോറും തീര്‍ത്ഥാടകരായി വന്നു പ്രാര്‍ത്ഥിക്കുന്ന വി. ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള തീര്‍ത്ഥാടനകേന്ദ്രമാണ് മുതലക്കോടം പള്ളി.

 

Related Articles

Back to top button
error: Content is protected !!