Thodupuzha

വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ തരുണ്‍ ചുഗിന്  മുന്നില്‍ അവതരിപ്പിച്ച് തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന്‍

തൊടുപുഴ: വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ ബി.ജെ.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗിന് മുന്നില്‍ അവതരിപ്പിച്ച് തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന്‍. കോവിഡ് ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്നും വ്യാപാരികള്‍ക്ക് ഇനിയും കരകയറാന്‍ പറ്റാത്ത സാഹചര്യത്തില്‍ വ്യാപാര വളര്‍ച്ചയ്ക്ക് വേണ്ടി കൃത്യമായ സഹായങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോസ് ആലപ്പാട്ട് എവര്‍ഷൈന്‍ ആവശ്യപ്പെട്ടു. ജി.എസ്.ടി ഉദ്യോഗസ്ഥരുടെ വ്യാപാരദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം, ഓണ്‍ലൈന്‍ കുത്തകള്‍ക്ക് കടിഞ്ഞാണ്‍ ഇടണം തുടങ്ങിയവിഷയങ്ങള്‍ തരുണ്‍ ചുഗിന് മുന്നില്‍ അസോസിയേഷന്‍ അവതരിപ്പിച്ചു. രാജ്യത്തിന്റെ നിലനില്‍പ്പ് കര്‍ഷകരെയും, വ്യാപാരികളെയും ആശ്രയിച്ചാണ്. അതുകൊണ്ട് തന്നെ വ്യാപാരസമൂഹത്തിന്റെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും വ്യാപാരികളുടെ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും തൊടുപുഴ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് തരുണ്‍ ചിഗ് ഉറപ്പ് നല്‍കി.

Related Articles

Back to top button
error: Content is protected !!