Uncategorized

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

മുട്ടം: ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച്‌ മുട്ടം സി.എച്ച്‌.സിയുടെ ആഭിമുഖ്യത്തില്‍ മുട്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്, റെഡ് റിബണ്‍ ക്യാമ്പയിൻ, പോസ്റ്റര്‍ മേക്കിങ് കോമ്പറ്റീഷന്‍എന്നിവ നടത്തി. എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ സി.എച്ച്‌.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സി. ചാക്കോ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി ഏലിയാമ്മ സാമുവല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ എം.ദാസ്, പി.ആര്‍.ഒ റോണി ജോണ്‍, എ.എഫ്.എച്ച്‌.സി കൗണ്‍സിലര്‍ മരിയാ അമ്മു ജോയ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ റോഷ്‌നി ദേവസ്യ, മെര്‍ലിന്‍ ജോസ്, എം.എല്‍.എസ്. പി. നഴ്‌സുമാരായ അഞ്ജലി, നിഷാന എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!