Thodupuzha

സഹോദരൻ മരിച്ച സംഭവം; അനുജൻ അറസ്റ്റിൽ

തൊടുപുഴ: സഹോദരൻ മരിച്ച സംഭവത്തിൽ അനുജൻ അറസ്റ്റിൽ .വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന് മരിച്ച യുവാവിനെ സഹോദരൻ മരക്കമ്പിന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ഏഴല്ലൂർ ഈസ്റ്റ് കലൂർ മലേക്കാവ് തഴുവംചിറയിൽ ജയേഷ് തങ്കപ്പനാണ് (42) കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ സുമേഷ് തങ്കപ്പനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അച്ഛനെ ജയേഷ് അക്രമിക്കുന്നത് തടയുന്നതിനിടെ സുമേഷ് മരക്കൊമ്പിന് അടിക്കുകയായിരുന്നു. വീണ് പരിക്കേറ്റതാണെന്നാണ് ആശുപത്രിയിലും പൊലീസിലും സഹോദരൻ പറഞ്ഞത്. സംശയത്തെ തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് മനസിലായത്. നവംബർ 12ന് രാത്രി ഒമ്പതോടെയാണ് സംഭവം. സംഭവ ദിവസം അച്ഛനുമായി വഴക്കായി. സുമേഷ് തേക്കിൻ്റെ കമ്പു കൊണ്ട് ജയേഷിനെ അടിക്കുകയായിരുന്നു. ഏഴാം ദിവസം ജയേഷ് മരിച്ചു. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുമായി ബന്ധപ്പെട്ടപ്പോൾ മരണകാരണം തലയ്ക്കേറ്റ അടിയാണെന്ന് വ്യക്തമായി. സംഭവദിവസം വീട്ടിൽ വഴക്കുണ്ടായതായി ജയേഷുമായി വേർപിരിഞ്ഞ് കഴിയുന്ന ഭാര്യ മൊഴി നൽകിയതും സംശയത്തിനിടയാക്കി. തുടർന്ന് സുമേഷിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തു വന്നത്.

Related Articles

Back to top button
error: Content is protected !!