Thodupuzha

ബി.എസ്.എന്‍.എല്‍ തൊടുപുഴ മേഖലയില്‍ ഐ.പി ടി.വി സേവനം ആരംഭിച്ചു

തൊടുപുഴ: കസ്റ്റമര്‍ സര്‍വീസ് സെന്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഐ.പി.ടി.വി എക്‌സ്പീരിയന്‍സ് പവലിയന്റെ ഉദ്ഘാടനം ടെലികോം അഡൈ്വസറി കമ്മിറ്റി മെമ്പറും തൊടുപുഴ കൗണ്‍സിലറുമായ ശ്രീലക്ഷി സുദീപ് നിര്‍വഹിച്ചു. ബി.എസ്.എന്‍.എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ചന്ദ്രശേഖര്‍, ഡിവിഷണല്‍ എഞ്ചിനീയര്‍ ബിജുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടിവിയില്‍ വൈഫൈ ഉപയോഗിച്ച് കേബിള്‍, സെറ്റ് ടോപ് ബോക്‌സ് എന്നിവ ഇല്ലാതെ ചാനലുകള്‍ കാണാന്‍ സാധിക്കുന്നതാണ് ഐപി ടിവി സര്‍വീസ്. ബി.എസ്.എന്‍.എല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് കണക്ഷനൊപ്പം അധിക സേവനമായാണ് ഐ.പി ടി.വി. ലഭ്യമാക്കുന്നത്. ഇന്റര്‍നെറ്റ് ഡേറ്റ ഉപയോഗിക്കാതെ ടെലിവിഷന്‍ കാണാന്‍ കഴിയുന്ന സാങ്കേതികവിദ്യ ആദ്യമായി നടപ്പാക്കുന്നത് ബി.എസ്.എന്‍.എല്ലാണ്. ട്രിപ്പിള്‍ പ്ലേ സര്‍വീസിലൂടെ ഒരേ സമയം ടെലിവിഷനും ഇന്റര്‍നെറ്റും ടെലിഫോണും തടസ്സമില്ലാതെ ഉപയോഗിക്കാനാവും.

 

 

Related Articles

Back to top button
error: Content is protected !!