Idukki

ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് നവംബര്‍ 9 ന്, വോട്ടെണ്ണല്‍ നവംബര്‍ 10 ന്

ഇടുക്കി: ജില്ലയിലെ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് (വാര്‍ഡ് – വണ്ണപ്പുറം), ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് (വാര്‍ഡ് 10-തൊട്ടിക്കാനം), ഇടുക്കി-കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് (വാര്‍ഡ് 18- പൊന്നെടുത്താല്‍, കരുണാപുരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 കുഴിക്കണ്ടം എന്നീ വാര്‍ഡുകളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനുണ്ടി 2022 നവംബര്‍ 9 ന് ഉപതിരഞ്ഞെടുപ്പ് നടത്തും. സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒക്ടോബര്‍ 13 ല്‍ പുറപ്പെടുവിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപന പ്രകാരം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2022 – ഒക്ടോബര്‍ 21. നാമനിര്‍ദ്ദേശപത്രികകളുടെ സൂഷ്മപരിശോധന ഒക്ടോബര്‍ 22 ന് നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി 2022 ഒക്ടോബര്‍ 25. വോട്ടെടുപ്പ് നവംബര്‍ 9 ന് രാവിലെ 7.00 മണി മുതല്‍ വൈകുന്നേരം 06.00 വരെയും, വോട്ടെണ്ണല്‍ നവംബര്‍ 10 ന് രാവിലെ 10.00 മുതലും ആരംഭിക്കും. തിരഞ്ഞെടുപ്പ് നടപടി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി 2022 നവംബര്‍ 11 ആണ്.

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് 01 ലെ വോട്ടെണ്ണല്‍ ഇളംദേശം കലയന്താനി ബ്ലോക്ക് പഞ്ചായത്ത് ഹാളിലും, ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 ലെ വോട്ടെണ്ണല്‍ ശാന്തന്‍പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും നടത്തും. ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 18 വോട്ടെണ്ണല്‍ പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലായിരിക്കും. കരുണാപുരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 ലെ വോട്ടെണ്ണല്‍ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലുമാണ്. വോട്ടെണ്ണല്‍ നവംബര്‍ 10 ന് രാവിലെ 10.00 മുതല്‍ ആരംഭിക്കും. ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ 12 ബൂത്തുകളും, ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് 2 ബൂത്തുകളും, ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 2 ബൂത്തും, കരുണാപുരം ഗ്രാമപഞ്ചായത്തില്‍ 2 ബൂത്തുകളും ഉള്‍പ്പെടെ ആകെ 18 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുള്ളതായും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരു സ്ഥാനാര്‍ത്ഥി കെട്ടിവയ്ക്കേണ്ട തുക 4000 രൂപയും, ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരു സ്ഥാനാര്‍ത്ഥി കെട്ടിവയ്ക്കേണ്ട തുക 2000 രൂപയുമാണ്. ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് 75,000 രൂപയും, ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിന് 25,000 രൂപയുമാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പെട്ട സ്ഥാനാര്‍ത്ഥികള്‍ തുകയുടെ അന്‍പതു ശതമാനം മാത്രം കെട്ടിവച്ചാല്‍ മതിയാകും.

Related Articles

Back to top button
error: Content is protected !!