Idukki

നീലക്കുറിഞ്ഞി വസന്തം കാണാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കി കെഎസ്ആര്‍ടിസിയുടെ ബഡ്ജറ്റ് ടൂറിസം

ഇടുക്കി:ഇടുക്കി ജില്ലയിലെ ശാന്തന്‍പാറയ്ക്കടുത്ത് കള്ളിപ്പാറയില്‍ പുത്തു നില്‍ക്കുന്ന നീലക്കുറിഞ്ഞി വസന്തം കാണാന്‍ സഞ്ചാരികള്‍ക്ക് കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍ അവസരമൊരുക്കുന്നു. മൂന്നാര്‍ ഡിപ്പോയില്‍ നിന്ന് കള്ളിപ്പാറ, ചതുരംഗപ്പാറ എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സൈറ്റ് സീയിംഗ് സര്‍വ്വീസ് ഏര്‍പ്പെടുത്തി. മൂന്നാര്‍ ഡിപ്പോയില്‍ നിന്ന് എല്ലാ ദിവസവും രാവിലെ 9 മണിക്ക് പുറപ്പെട്ട് വൈകുന്നേരം 6 മണിയോടെ തിരിച്ചെത്തുന്ന വിധത്തിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ഫോണ്‍ മുഖാന്തിരം സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഒരാള്‍ക്ക് 300 രൂപയാണ് ടിക്കറ്റ് നിരക്ക്.

സീറ്റ് ബുക്കിംഗ് നമ്പരുകള്‍: 94469 29036, 98950 86324, 94473 31036.

മൂന്നാര്‍ ഡിപ്പോ എന്‍ക്വയറി: 04865-230201

 

Related Articles

Back to top button
error: Content is protected !!