Kudayathoor

നവകേരളത്തിന്റെ കാഞ്ഞാര്‍  പച്ചത്തുരുത്ത് കാണാന്‍ കേന്ദ്രസംഘമെത്തി

കുടയത്തൂര്‍ : കാഞ്ഞാറിലെ നവകേരളം പച്ചത്തുരുത്ത് നേരില്‍ക്കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ സംഘമെത്തി. ജില്ലയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര ജല വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ദേബാശിഷ് മുഖര്‍ജി,ജല കമ്മീഷന്‍ സയന്റിസ്റ്റ് സുമേധ കുല്‍ക്കര്‍ണ്ണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാഞ്ഞാര്‍ പച്ചത്തുരുത്തില്‍ സന്ദര്‍ശനം നടത്തിയത്.സംസ്ഥാനത്തെ മികച്ച അഞ്ച് പച്ചത്തുരുത്തുകളിലൊന്നായി തെരഞ്ഞെടുത്ത പച്ചത്തുരുത്താണിത്. വെള്ളിയാമറ്റം പഞ്ചായത്തിന്റെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഈ പച്ചത്തുരുത്തിനെ പരിപാലിക്കുന്നത്.ജില്ലയിലെ ഏറ്റവും വലിയ പച്ചത്തുരുത്താണ് ഒരേക്കറോളം വരുന്ന ഈ പച്ചത്തുരുത്ത് മുമ്പ് അറവുശാലകളില്‍ നിന്നുള്ള മാലിന്യങ്ങളും പാഴ് വസ്തുക്കളും കുന്നുകൂടിക്കിടന്ന പ്രദേശമായിരുന്നു എം.വി.ഐ.പി.യുടെ അധീനതയിലായിരുന്ന ഈ സ്ഥലം. 2019ലാണ് ഈ സ്ഥലം പച്ചത്തുരുത്തിനായി വിട്ടുകിട്ടിയത്.ഇപ്പോള്‍ പ്ലാവും ഞാവലും മാവും പേരയും തുടങ്ങി 590 മരങ്ങള്‍ വളരുന്ന ചെറുവനമായി രൂപപ്പെട്ടിരിക്കുകയാണിവിടം. പല മരങ്ങളും ഇവിടെ കായ്ച്ചു തുടങ്ങിയിട്ടുണ്ട്. മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്നു ഇവിടമെന്ന വിവരം അതിശയത്തോടെയാണ് കേന്ദ്ര സംഘം കേട്ടത്.ജലശക്തി അഭിയാന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ അനീഷ് എം. അലി,.നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി. ആര്‍. രാജേഷ്, റിസോഴ്സ് പേഴ്സണ്‍ മാരായ അമലു ഷാജു, അലന്‍ മാര്‍ട്ടിന്‍, ജല വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ സിജിമോന്‍, തൊഴിലുറപ്പ് ബ്ലോക്ക് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷാജി എന്‍ . തുടങ്ങിയ ഉദ്യോഗസ്ഥരും കേന്ദ്ര സംഘത്തെ അനുഗമിച്ചിരുന്നു.മൂന്നാര്‍ ,കട്ടപ്പന എന്നിവിടങ്ങളിലും കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!