Idukki

വന്യ ജീവികളുടെ ആക്രമണം തടയാന്‍ നടപടി സ്വീകരിക്കണം: കെ. സലിംകുമാര്‍

ഇടുക്കി: മൂന്നാര്‍ നയമക്കാട് ഉള്‍പ്പെടെയുള്ള തോട്ടം മേഖലകളില്‍ കടുവ ഉള്‍പ്പെടെയുള്ള വന്യ ജീവികളുടെ ആക്രമണം തടയാന്‍ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ ആവശ്യപ്പെട്ടു. മൂന്നാറില്‍ നിരവധി കന്നുകാലികളെയാണ് കഴിഞ്ഞദിവസങ്ങളില്‍ കടുവ ആക്രമിച്ച് കൊന്നത്. തോട്ടം തൊഴിലാളികളുടെ ജീവിത വരുമാനം മാര്‍ഗം കൂടിയാണ് ഇതോടെ ഇല്ലാതായത്. പ്രദേശത്ത് ഭിതിവിതച്ച കടുവ വനം വകുപ്പിന്റെ കെണിയിലകപ്പെട്ടെങ്കിലും കടുവ,പുലി ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണം പതിവായിട്ടുള്ള മേഖലയാണിവിടം. ഹൈറേഞ്ചിലെ മറ്റ് മേഖലകളിലാകട്ടെ കാട്ടാനയുടെ ആക്രമണവും രൂക്ഷമാണ്. വന്യജീവികളുടെ ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെയും കൃഷിക്കാരെയും തോട്ടം തൊഴിലാളികളെയും സംരക്ഷിക്കുകയും അര്‍ഹമായവര്‍ക്ക് നഷ്ട പരിഹാര തുക ഉടനെ നല്‍കാനുള്ള നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയങ്ങള്‍ വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വന്യ ജീവി ആക്രമണം തടയുന്നതിന് ആവശ്യമായ നടപടികള്‍ വകുപ്പ് തലത്തില്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സലിംകുമാര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!