Arakkulam

ജില്ലാ സിവില്‍ സര്‍വീസ് കായികമേളയ്ക്ക് മൂലമറ്റത്ത് തുടക്കം

മൂലമറ്റം: ജില്ല സിവില്‍ സര്‍വീസ് കായികമേള അറക്കുളം സെന്റ് ജോസഫ് കോളേജില്‍ ആരംഭിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ കായികമേള ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കായികമേളയില്‍ 16 കായിക ഇനങ്ങളിലായി 270ല്‍ പരം സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കും. ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് എന്നിവയില്‍ ഇടം നേടുകയും ഭിന്നശേഷി വിഭാഗത്തില്‍ ഏഷ്യന്‍ ഫുട്ബോള്‍ കോച്ചും ഗ്രാന്‍ഡ് മാസ്റ്ററുമായ കഞ്ഞിക്കുഴി സ്വദേശി പി.ഡി. പ്രമോദ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.  അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ. എല്‍. ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം എം. ജെ. ജേക്കബ്, ആസ്‌കോ ബാങ്ക് ചെയര്‍മാന്‍ ടോമി വാളിക്കുളം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് മരിയ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!