Thodupuzha

ന​ഗ​ര​സ​ഭ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തിനായി ​ഹരി​ത​മി​ത്രം ആ​പ്പ് വ​ഴി സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത​മി​ത്രം ആ​പ്പ് വ​ഴി സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം ന​ട​പ്പി​ലാ​ക്കു​ന്നു. ഹ​രി​ത​ക​ർ​മ​സേ​ന വ​ഴി അ​ജൈ​വ പാ​ഴ് വ​സ്തു​ക്ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ശേ​ഖ​രി​ച്ചു ശാ​സ്ത്രീ​യ​മാ​യ സം​സ്ക​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ഓ​ണ്‍​ലൈ​ൻ നി​രീ​ക്ഷ​ണ സം​വി​ധാ​ന​മാ​ണ് ഇ​ത്. ഹ​രി​ത​ക​ർ​മ​സേ​ന നി​ല​വി​ൽ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ത്തി യൂ​സ​ർ​ഫീ കാ​ർ​ഡ് ന​ൽ​കി അ​ജൈ​വ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​ന്ന പ്ര​ക്രി​യ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ കൂ​ടു​ത​ൽ ല​ളി​ത​മാ​ക്കു​ക​യും സു​താ​ര്യ​മാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.
പ്ലേ​സ്റ്റോ​റി​ൽ​നി​ന്നു ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ക്കു​ന്ന ഹ​രി​ത​മി​ത്രം ആ​പ്പ് വ​ഴി പാ​ഴ് വ​സ്തു ശേ​ഖ​ര​ണം, യൂ​സ​ർ ഫീ ​പി​രി​ക്ക​ൽ, പ​രാ​തി-​പ​രി​ഹാ​ര സം​വി​ധാ​നം തു​ട​ങ്ങി മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാ​ൻ സാ​ധി​ക്കും. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ൽ സ​ർ​വേ ന​ട​ത്തി ക്യു​ആ​ർ കോ​ഡ് പ​തി​പ്പി​ക്കു​ന്ന​തി​നാ​യി ഹ​രി​ത​ക​ർ​മ​സേ​ന, കു​ടും​ബ​ശ്രീ ഓ​ക്സി​ല​റി ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ ന​ൽ​ക​ണം. ക്യു​ആ​ർ കോ​ഡ് വീ​ടു​ക​ളി​ൽ മ​ഴ​യും വെ​യി​ലും ഏ​ൽ​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പ​തി​പ്പി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related Articles

Back to top button
error: Content is protected !!