Idukki

ഇടുക്കി ജില്ലാ സബ് ജൂനിയര്‍, ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 19,20 തീയതികളില്‍

ഇടുക്കി: ജില്ലാ സബ് ജൂനിയര്‍, ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പാണ്ടിപ്പാറ ബ്രില്യന്റ് സ്റ്റേഡിയത്തില്‍ നടക്കും. സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് 19ഉം, ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് 20ഉം തീയതികളിലായി നടക്കും. ജനന തീയതി 01.01.2007 ഓ അതിനു ശേഷമോ ഉള്ളവര്‍ക്ക് സബ് ജൂനിയര്‍ വിഭാഗത്തിലും, 01.01.2005 ഓ അതിനു ശേഷമോ ഉള്ളവര്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ള ടീമുകളും കളിക്കാരും വയസ് തെളിയിക്കുന്ന രേഖകളും 4 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളുമായി അന്നേ ദിവസം രാവിലെ 9.00 ന് എത്തിച്ചേരേണ്ടതാണ്. സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഇടുക്കി ജില്ലാ സബ് ജൂനിയര്‍, ജൂനിയര്‍ ടീമുകളെ ഈ മത്സരങ്ങളില്‍ നിന്നും തിരഞ്ഞെടുക്കും. ബന്ധപ്പെടേണ്ട നമ്പര്‍ 8547075531

 

Related Articles

Back to top button
error: Content is protected !!