Idukki

ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍: കെ ഫ്രാന്‍സിസ് ജോര്‍ജ്

നെടുങ്കണ്ടം: ഇടുക്കിയിലെ ഏലം കര്‍ഷകര്‍ പ്രതിസന്ധി നേരിടുകയാണെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത അനാസ്ഥ തുടരുകയാണെന്നും കേരളകോണ്‍ഗ്രസ് നേതാവും മുന്‍ ഇടുക്കി എം പി യുമായ കെ ഫ്രാന്‍സിസ് ജോര്‍ജ് . കേരളകോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് വര്‍ഷം മുന്‍പ് കിലോക്ക് 4000 രൂപ വരെ വില ലഭിച്ചിരുന്ന ഏലത്തിന് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 800ഓളം രൂപ മാത്രം. കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്‌പൈസസ് ബോര്‍ഡുമെല്ലാം ഈ വിലത്തകര്‍ച്ചക്ക് മൂകസാക്ഷ്യം വഹിക്കുകയാണ്. സംസ്ഥാനസര്‍ക്കാരും അനുബന്ധ സംവിധാനങ്ങളും കര്‍ഷകര്‍ക്കായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. പാര്‍ട്ടി ജില്ല പ്രസിഡന്റ് എം ജെ ജേക്കബ്, അപു ജോണ്‍ ജോസഫ്, ജോസ് പൊട്ടന്‍പ്ലാക്കക്കല്‍, ബേബി പതിപ്പള്ളി, എം ജെ കുര്യന്‍, ഫിലിപ്പ് മലയാട്ട്, ജോജി എടപ്പാളിക്കുന്നേല്‍, പി ജി പ്രകാശ്, ടി വി ജോസുകുട്ടി, പി പി ബേബി, ജോയ് കണിയാമ്പറമ്പില്‍, സജി വെട്ടുകാട്ടില്‍, സെബാസ്റ്റ്യന്‍ പേഴുംമൂട്ടില്‍, ജോര്‍ജ് അരീപ്ലാക്കല്‍, സണ്ണികരിക്കാട്ടില്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!