Karimannur

പാലിയേറ്റീവ് പരിചരണം: രോഗി ബന്ധു സംഗമം നടത്തി

കരിമണ്ണൂര്‍: പഞ്ചായത്തിന്റെ പാലിയേറ്റീവ് പ്രോജക്റ്റിന്റെ ഭാഗമായി കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍  ‘സ്‌നേഹസ്പര്‍ശം’ രോഗി ബന്ധു സംഗമം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാന്‍സന്‍ അക്കക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങ് പ്രസിഡന്റ് നിസാമോള്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലാസ് എം ലാല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ദീപ റോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സോണിയ ജോബിന്‍, ഡി. ദേവസ്യ,ബിജി ജോമോന്‍,  മെമ്പര്‍മാരായ ബൈജു വറവുങ്കല്‍, ഷേര്‍ലി സെബാസ്റ്റ്യന്‍, ബിബിന്‍ അഗസ്റ്റിന്‍, എം.എം സന്തോഷ് കുമാര്‍, ജീസ് ആയത്തുപാടം, ലിയോ കുന്നപ്പിള്ളില്‍, ആന്‍സി സിറിയക്ക്, റെജി ജോണ്‍സണ്‍, ടെസി വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന പരിപാടിയില്‍ കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളിലെ 60 രോഗികളും ബന്ധുക്കളും പങ്കെടുത്തു. രോഗികള്‍ക്ക് സ്‌നേഹ സമ്മാനങ്ങള്‍ നല്‍കി. രോഗികളുടെ കലാപരിപാടികള്‍,രോഗി സൗഹൃദ മത്സരങ്ങള്‍ എന്നിവ നടത്തി. മുതലക്കോടം ഹോളി ഫാമിലി നേഴ്‌സിങ് കോളേജിലെ കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഉടുമ്പന്നൂര്‍ അശ്വതി ബീറ്റസ് ഗാനമേള, മിമിക്രി എന്നിവ അവതരിപ്പിച്ചു. എച്ച്.എം.സി അംഗങ്ങള്‍, ഹോമിയോ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാര്‍,കരിമണ്ണൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാര്‍,പാലിയേറ്റീവ് നേഴ്‌സ്, ആശ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!