Idukki

ഇടുക്കി ഡാമിനുള്ളില്‍ സോണാര്‍ സംവിധാനം സ്ഥാപിക്കാനൊരുങ്ങി നാവികസേന

ഇടുക്കി: ഇടുക്കി അണക്കെട്ടിനുള്ളില്‍ അത്യാധുനിക സോണാര്‍ സംവിധാനം സ്ഥാപിക്കാനൊരുങ്ങി നാവികസേന. കപ്പലുകളിലും അന്തര്‍വാഹിനികളിലും സ്ഥാപിക്കുന്ന സംവിധാനത്തിന്റെ പരീക്ഷണമാണ് ഇടുക്കിയില്‍ നടക്കുന്നത്. ശത്രുക്കളുടെ അന്തര്‍വാഹിനികള്‍, കടലിനടിയിലെ തടസ്സങ്ങള്‍ എന്നിവ തിരിച്ചറിയാന്‍ സഹായിക്കുന്ന സംവിധാനമാണ് സോണാര്‍. കപ്പലുകള്‍ക്കും അന്തര്‍വാഹിനികള്‍ക്കും പുറമെ ഹെലികോപ്റ്ററുകളിലും ഇത്തരം സോണാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാറുണ്ട്. അണക്കെട്ടിലിറങ്ങി ഗവേഷണം നടത്താനാകുന്ന പ്ലാറ്റ്ഫോം സംവിധാനവും സോണാറിനൊപ്പം സ്ഥാപിക്കുന്നുണ്ട്. കുളമാവിലെ നാവികസേനയുടെ നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയിലാണ് സബ്മേഴ്സിബിള്‍ പ്ലാറ്റ്ഫോം ഫോര്‍ അകൗസ്റ്റിക് ക്യാരക്ടറൈസേഷന്‍ ആന്‍ ഇവാലുവേഷന്‍ സംവിധാനം ഒരുങ്ങുന്നത്. എല്‍ ആന്‍ഡ് ടി ഷിപ്പ് ബില്‍ഡിങ് കമ്പനിയാണ് നിര്‍മ്മാണ സഹായി.

Related Articles

Back to top button
error: Content is protected !!