Thodupuzha

ഭരണഘടനയെ തകർക്കുന്ന സംഘപരിവാർ ആശയങ്ങൾ രാജ്യത്ത് നടപ്പാക്കാൻ അനുവദിക്കരുത് – പി കെ രാജൻ മാസ്റ്റർ

തൊടുപുഴ: നെഹ്റുവിനെ തിരസ്‌കരിച്ച് സവര്‍ക്കറിലൂടെ ഭരണഘടന മൂല്യങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിന്റെ ആശയങ്ങള്‍ രാജ്യത്ത് നടപ്പാക്കാന്‍ അനുവദിക്കരുതെന്ന് എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ്പി കെ രാജന്‍ മാസ്റ്റര്‍. നെഹ്റു ജയന്തിയുമായി ബന്ധപ്പെട്ട് എന്‍ സി പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സിമ്പോസിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റു പകര്‍ന്നുതന്ന മൂല്യങ്ങള്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ബിജെപിയുടെ ജനദ്രോഹ ഭരണം അവസാനിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്നും രാജന്‍ മാസ്റ്റര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. കെടി മൈക്കിള്‍ അധ്യക്ഷനായ ചടങ്ങില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ ഐ ആന്റണി മുഖ്യപ്രഭാഷണം നടത്തി. എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍, സംസ്ഥാന സെക്രട്ടറി അനില്‍ കോപ്ലാക്കല്‍, സംസ്ഥാന നിര്‍വാഹ സമിതി അംഗങ്ങളായ സിനോജ് വള്ളാടി, ജോസ് വഴുതനപ്പള്ളി, ലാലു ചകനാല്‍ ഡോ കെ സോമന്‍ , ജില്ല ഭാരവാഹികളായ ടി പി രാജപ്പന്‍, റോഷന്‍ സര്‍ഗം, ആലിസ് വര്‍ഗീസ്, ജയ്‌സണ്‍ തേവലത്ത്, പി പി ബേബി, മാത്യു മാര്‍ക്കോസ്, അഭിലാഷ് വി ജെ, കെഎം ഉഷ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!