Thodupuzha

എന്‍.എസ്.എസ് മേഖലാ സമ്മേളനം നടത്തി

തൊടുപുഴ : എന്‍. എസ്. എസ്. വനിതാ താലൂക്ക് യൂണിയനോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന വനിതാ സ്വാശ്രയ സംഘങ്ങളുടെ വെങ്ങല്ലൂര്‍ മേഖലാ സമ്മേളനം അറയ്ക്കല്‍ രവീന്ദ്രന്‍ നായര്‍ സ്മാരക എന്‍ .എസ്.എസ് സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്നു. മേഖലയില്‍ വരുന്ന 9 കരയോഗങ്ങളില്‍ നിന്നുമുള്ള സ്വാശ്രയ സംഘം ഭാരവാഹികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. എന്‍.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. വെങ്ങല്ലൂര്‍ വടക്കുംഭാഗം കരയോഗം പ്രസിഡന്റ് ഡി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.രാജഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി . താലുക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ധര്‍മ്മാംഗദ കൈമള്‍, വനിതാസമാജം താലൂക്ക് യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. സിന്ധു രാജീവ് എം.എസ്.എസ് കോഡിനേറ്റര്‍ എസ്. ശ്രീനിവാസന്‍ എന്‍. അജിത്ത് കുമാര്‍, സുമ മനോഹരന്‍ തുടങ്ങിയവര്‍  പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!