Thodupuzha
കമ്മ്യൂണിറ്റി ഹാളും വായനാശാലയും തുറന്നു നല്‍കണം: കെ.പി.എം.എസ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/11/WhatsApp-Image-2022-11-10-at-9.35.29-AM.jpeg?resize=780%2C470&ssl=1?v=1668072952)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: പടിഞ്ഞാറെ കോടിക്കുളം വെള്ളഞ്ചിറ പട്ടികജാതി കോളനിയില്‍ പണികഴിപ്പിച്ചിട്ടുള്ള കമ്മ്യൂണിറ്റി ഹാളും വായനാശാലയും തുറന്നുനല്‍കണമെന്ന് കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ രാജന് ആവശ്യപ്പെട്ടു. പടിഞ്ഞാറെ കോടിക്കുളം ശാഖയുടെ കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊടുപുഴ യൂണിയന് സെക്രട്ടറി പ്രകാശ് തങ്കപ്പന്, പഞ്ചമി അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ അശോകന് മുട്ടം, യൂണിയന് വൈസ് പ്രസിഡന്റ്, മിനി ഷാജി, ശാഖാ പ്രസിഡന്റ് ബോബിഷ്, സെക്രട്ടറി സുധീഷ്, സുനില്‍ കെ.കെ, അഭിലാഷ് സോമന്, അഖില്‍, ശാലിനി എന്നിവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)